കണ്ണൂര്‍: പാനൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമാധാന സന്ദേശ യാത്രയുമായി യുഡിഎഫ്. വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ പാനൂരില്‍ യാത്ര നടക്കുന്നത്. സമാധാന സന്ദേശയാത്രയില്‍ ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമയുംപങ്കെടുക്കുന്നുണ്ട്.
സിപിഐഎം നടത്തുന്നത് ബോംബ് രാഷ്ട്രീയമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പാനൂരില്‍ നടന്നത് അതിനുള്ള വലിയ ഉദാഹരണമാണെന്നും ശാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. പാനൂര്‍ പൊാലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് തുടങ്ങി ബസ്സ്റ്റാന്‍ഡിലാണ് യാത്ര സമാപിക്കുക. ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പര്യടനം ശനിയാഴ്ച പ്രദേശത്ത് നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്ഫോടനം നടന്നത്.