Newsperseconds.com

സമരങ്ങള്‍ക്കുമൊടുവില്‍ നഴ്സിംഗ് അസിസ്റ്റന്റ് പി ബി അനിത ജോലിയില്‍ പ്രവേശിച്ചു

Capture

കോഴിക്കോട്: പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ നഴ്സിംഗ് അസിസ്റ്റന്റ് പി ബി അനിത ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. അതിജീവിതയ്ക്കൊപ്പം എത്തിയാണ് അനിത ജോലിയില്‍ പ്രവേശിച്ചത്. പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പി ബി അനിത പ്രതികരിച്ചു.

അതേ സമയം, നിയമന ഉത്തരവ് വന്നെങ്കിലും താന്‍ നിരാശയിലാണെന്നാണ് അനിതയുടെ പ്രതികരണം. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി അനാവശ്യമാണെന്ന് അനിത പറഞ്ഞു. എന്നാല്‍, കോടതി വിധിക്കെതിരെയല്ല അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും ചില കാര്യങ്ങള്‍ കൂടി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയതെന്നുമാണ് ആരോഗ്യമന്ത്രി വീണജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്.

Share this Article

Leave a Comment