ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഈ മാസം 14ന് പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെ. ഒരു മണിക്കൂറാണ് ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വര്‍ണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുന്നത്.
ശനിയാഴ്ച രാത്രി തൃപ്പുകക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ കണിയൊരുക്കും. മേല്‍ശാന്തി ആദ്യം ഗുരുവായൂരപ്പനെ കണി കാണിക്കും. തുടര്‍ന്ന് അലങ്കാരത്തോടെയുള്ള സ്വര്‍ണത്തിടമ്പ് പൊന്‍പീഠത്തില്‍ എഴുന്നള്ളിച്ച് വെക്കും. ശ്രീലകവാതില്‍ തുറക്കുന്നതോടെ കണി ദര്‍ശനത്തിനായി ഭക്തജനപ്രവാഹം തുടങ്ങും.