Newsperseconds.com

പാനൂരിലെ ബോംബ് സ്‌ഫോടനം; കോഴിക്കോടും വ്യാപക പരിശോധന

Capture

കോഴിക്കോട്: പാനൂരിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോടും വ്യാപക പരിശോധന. കോഴിക്കോട്, നാദാപുരം സബ് ഡിവിഷണല്‍ പരിധികളിലാണ് പരിശോധന നടക്കുന്നത്. മുമ്പ് സ്‌ഫോടനകേസില്‍ പ്രതികളായവരുടെ വീടുകളിലും പരിസരത്തും ഒഴിഞ്ഞ പറമ്പുകളിലും, ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ പുഴയോരത്തും പരിശോധന നടക്കുന്നുണ്ട്. കേന്ദ്രസേനയും, ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൂടി നേരത്തെ കസ്റ്റഡിയിലായിരുന്നു. സ്ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

Share this Article

Leave a Comment