Newsperseconds.com

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; വടകര മണ്ഡലത്തില്‍ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും റെയ്ഡ് ചെയ്യണം; യുഡിഎഫ്

Capture

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോള്‍ ഗുരുതരമായ സാഹചര്യമെന്ന് യുഡിഎഫ് വടകര തിരഞ്ഞെടുപ്പ് കമ്മറ്റി. വടകര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും റെയ്ഡ് ചെയ്യണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. 10 സ്റ്റീല്‍ ബോമ്പുകളാണ് സമീപത്ത് നിന്ന് കണ്ടെടുത്തത്. ഇതിന് മുമ്പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അങ്ങനെ ബോംബ് പൊട്ടി മരിച്ചവരെയെല്ലാം രക്തസാക്ഷികളാക്കിയവരാണ് സിപിഐഎം.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫ് പ്രതിഷേധ യോഗവും മാര്‍ച്ചും നടത്തുമെന്നും യുഡിഎഫ് വടകര തിരഞ്ഞെടുപ്പ് കമ്മറ്റി പറഞ്ഞു. പാര്‍ട്ടിയുടെ അറിവോടെയാണ് ബോംബ് നിര്‍മാണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ബോംബ് പൊട്ടിത്തെറിച്ചത് കൊണ്ട് മാത്രമാണ് ഇതെല്ലാം പുറംലോകമറിഞ്ഞത്. ഇല്ലെങ്കില്‍ പല അക്രമണങ്ങളും ഇവിടെ നടക്കുമായിരുന്നു. മരുതോങ്കരയില്‍ വെച്ച് ഷാഫിയെ ചെമ്പട ഗ്രൂപ്പ് അപമാനിക്കുകയും തടയുകയും ചെയ്തിരുന്നു. ചെമ്പട ഗ്രൂപ്പില്‍ പെട്ടയാളാണ് സ്ഫോടനത്തില്‍ മരിച്ചത്. അത് കൊണ്ട് തന്നെ പാര്‍ട്ടി ഓഫീസുകളില്‍ റെയ്ഡ് നടക്കണമെന്നും അന്വേഷണം ശക്തമാക്കണമെന്നും കെ പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment