Newsperseconds.com

രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ താപനില ഉയരും; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Capture

ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ താപനില ഉയരുമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം, കേരളത്തില്‍ നാല് ദിവസം കൂടി അതി കഠിന ചൂടിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ുണ്ടാവാന്‍ സാധ്യതയുള്ളതായും വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലം ആയത് കൊണ്ട് തന്നെ കനത്ത സുരക്ഷ മുന്‍കരുതലുകള്‍ വകുപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മേധാവി മൃത്യഞ്ജയ് മൊഹപാത്ര വ്യക്തമാക്കി. നിലവില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.

Share this Article

Leave a Comment