തിരുവനന്തപുരം: കുളത്തൂര്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനും കാല്‍ നടയാത്രക്കാരനുമാണ് മരിച്ചത്. ബൈക്ക് അമിത വേഗതയിലെത്തി കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്തിരുന്നവരില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍ (20) കാല്‍ നടയാത്രക്കാരനായ സുനീഷ് (29) എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍ (19) ഗുരുതരമായി പരിക്കേറ്റ് മെഡി കോളേജില്‍ ചികിത്സയിലാണ്.