Newsperseconds.com

പ്രമുഖ കൂടിയാട്ടം കലാകാരന്‍ വാരിയത്ത് കലാമണ്ഡലം രവീന്ദ്രന്‍ അന്തരിച്ചു

Capture

തിരുവനന്തപുരം: പ്രമുഖ കൂടിയാട്ടം കലാകാരന്‍ മലപ്പുറം വണ്ടൂര്‍ കാപ്പില്‍ വാരിയത്ത് കലാമണ്ഡലം രവീന്ദ്രന്‍ അന്തരിച്ചു. 58 വയസായിരുന്നു. സംസ്‌കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള കലാമണ്ഡലം രവീന്ദ്രന്‍ വിദേശത്തും ഇന്ത്യയിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം മാര്‍ഗി, ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാകേന്ദ്രം, തൃശൂര്‍ ചാവക്കാട് അങ്കണം തിയറ്റര്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ഭാര്യ: വിജി രവീന്ദ്രന്‍. മക്കള്‍: അര്‍ജുന്‍, അരവിന്ദ്. സഹോദരങ്ങള്‍: പരേതയായ വിജയകുമാരി, ഇന്ദിര, രമ, രശ്മി.

Share this Article

Leave a Comment