പാലക്കാട്: വല്ലപ്പുഴയില്‍ കിടപ്പുമുറിയില്‍ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അമ്മയ്ക്കു പിന്നാലെ ചികിത്സയിലിരുന്ന മൂത്ത മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖ (12) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ആറുവയസുകാരി നിവേദ ചികിത്സയില്‍ കഴിയുകയാണ്.
നിഖ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പ്രദീപിന്റെ ഭാര്യ ബീനയെ (35) യും രണ്ട് പെണ്‍മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു.