കൊല്ലം: ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര് എസ് എസിന്റെ കെണിയില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ രൂപതകള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി പ്രതികരണമറിയിച്ചത്.
കേരള സ്റ്റോറിയില്‍ ആര്‍എസ്എസിന് കൃത്യമായ അജണ്ഡയുണ്ട്. ഹിറ്റ്ലറുടെ ആശയം അതേ പോലെ പകര്‍ത്തിവെച്ചിരിക്കുന്നവരാണ് ആര്‍എസ്എസുകാര്‍. ജര്‍മ്മനിയില്‍ ജൂതരാണെങ്കില്‍ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്റ്റ്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. ആര് എസ് എസിന്റെ കെണിയില്‍ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൃത്യമായ ഉദ്ദേശം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. എന്നാല്‍ ഏത് സ്വീകരിക്കണമെന്ന് ജനങ്ങള്‍ക്കറിയാമെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.