Newsperseconds.com

സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ട്; തന്റെ പല സുഹൃത്തുക്കളുടെ മക്കള്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്; ‘ദ കേരള സ്‌റ്റോറി’ യുടെ പ്രദര്‍ശനത്തില്‍ മറുപടിയുമായി പത്മജ വേണുഗോപാല്‍

Capture

കൊച്ചി: സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ടെന്നും കേരള സ്റ്റോറി സിനിമ ഇവിടെ പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. തന്റെ പല സുഹൃത്തുക്കളുടെ മക്കള്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് സന്ദേശം നല്‍കേണ്ട ആവശ്യമുണ്ടെന്നും പദ്മജ പറഞ്ഞു. വിവാദ ചിത്രമായ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി.

‘ലവ് ജിഹാദ് കേരളത്തില്‍ ഉണ്ട്. ഉണ്ടെന്നുവെച്ച് ഈ പറയുന്ന അത്ര ഒന്നുമില്ല. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളുടെ മക്കള്‍ക്ക് ഇങ്ങനെ പറ്റിയിട്ട് അവര്‍ വന്ന് സങ്കടം ഞങ്ങളുടെ അടുത്തുവന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, ഇങ്ങനെയൊരു വാര്‍ത്ത പരക്കുമ്പോള്‍, ഇത്തരത്തിലൊരു മെസ്സേജ് കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അതുവഴി അവര്‍ക്ക് മനസ്സിലാകുമല്ലോ, ഏതാണ് തെറ്റ്, ശരി എന്ന്.’ പദ്മജ വേണുഗോപാല്‍ പറഞ്ഞു.

വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പദ്മജ. ഇടുക്കി, താമരശ്ശേരി രൂപതകളുടെ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തോട്, ക്രിസ്ത്യന്‍ സമുദായത്തില്‍ പലരും ബിജെപിയോട് അടുത്തുകൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് ഇതെന്നായിരുന്നു പദ്മജയുടെ പ്രതികരണം.

Share this Article

Leave a Comment