Newsperseconds.com

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി

Untitled design (14)

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമ ഷൂട്ടിംഗ് അനുവദിക്കുന്ന പക്ഷം ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

സിനിമാ നിർമാതാവിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിങ് അനുവദിക്കാൻ ദേവസ്വം ബോർഡിന് നിർമാതാവ് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഈ അപേക്ഷ ദേവസ്വം കമ്മീഷണർ നിരസിച്ചതിനെതിരെയാണ് നിർമാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

Share this Article

Leave a Comment