Newsperseconds.com

വിജിലന്‍സ് കേസില്‍ 5-ാം പ്രതി; കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്ക് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചു

Capture

തിരുവനന്തപുരം: കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്ക് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചു. വെള്ളനാട് കുളക്കോട് അനൂപ് അവന്യയില്‍ അഭിനവം വീട്ടില്‍ എസ്.സുനില്‍ കുമാര്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളനാട് പഞ്ചായത്തില്‍ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുകയായിരുന്നു സുനില്‍ കുമാര്‍. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനില്‍ കുമാറെന്ന് ബന്ധുക്കള്‍ മൊഴിനല്‍കി. സുനില്‍കുമാറിന്റെ കിടപ്പുമുറിയില്‍നിന്ന് ഒരു കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളനാട് പഞ്ചായത്തില്‍ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ 5-ാം പ്രതിയായിരുന്നു സുനില്‍ കുമാര്‍.

Share this Article

Leave a Comment