Newsperseconds.com

സ്വര്‍ണ്ണവില കുതിച്ചുയരുന്നു; പവന്‍ 80 രൂപ വര്‍ധിച്ച് 52,960 രൂപയായി

Capture

തിരുവനന്തപുരം: സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 80 രൂപ വര്‍ധിച്ച് 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതോട് കൂടി ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്. 10 രൂപ വര്‍ധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെയും സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു. ഏപ്രില്‍ ഒമ്പതിന് ഒറ്റ ദിവസം രണ്ട് തവണ സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു. ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് അന്ന് കൂടിയത്.

ആഗോള വിപണിയിലെ വില വര്‍ദ്ധനയാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ച് ഉയരുമെന്ന് തന്നെയാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

Share this Article

Leave a Comment