ബോംബ് സ്‌ഫോടനം നടന്ന പാനൂരില്‍ യുഡിഎഫ് നേതാക്കള്‍ എത്തും. പോലീസ് കേസ് വ്യക്തമായി അന്വേഷിക്കാത്ത സാഹചര്യത്തില്‍ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത് എത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് പരാതി നല്‍കിയത്.
തോല്‍വി ഭയന്ന് സിപിഐഎം ആയുധം സംഭരിക്കാന്‍ ശ്രമം തുടങ്ങിയതായും വോട്ടെടുപ്പില്‍ നിന്ന് ജനങ്ങളെ അകറ്റാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും യുഡിഎഫ് ആരോപിച്ചു. പാനൂരില്‍ ബോംബ് സ്‌ഫോടനം കുടിപ്പകയുടെ ഭാഗമാണെന്നും പിന്നില്‍ രാഷ്ട്രീയമില്ലെന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം. പ്രതിപ്പട്ടിയില്‍ ഉള്‍പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തകര്‍ ആണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍, കേസില്‍ അറ്‌സറ്റിലായ 12 പ്രതികളും സിപിഐഎം പ്രവര്‍ത്തകരാണ്.