ചൂട് കൂടുന്നത് കണക്കിലെടുത്ത് അഭിഭാഷകര്‍ക്ക് കോടതിയില്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളില്‍ വെള്ള ഷര്‍ട്ടും ബാന്‍ഡും ധരിച്ച് അഭിഭാഷകര്‍ക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിര്‍ബന്ധമില്ല. മെയ് 31 വരെ ഇതു തുടരും.
ഹൈക്കോടതിയിലും അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ നിര്‍ബന്ധമില്ലെന്നും ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. വേനല്‍ക്കാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഫുള്‍ കോര്‍ട്ട് പ്രമേയം പാസ്സാക്കിയത്.