Newsperseconds.com

ആശ്വാസമേകി വേനല്‍മഴയെത്തി; തിരുവനന്തപുരം ജില്ലയില്‍ വ്യാപക മഴ

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമേകാന്‍ വേനല്‍ മഴയെത്തി. തെക്കന്‍ കേരളത്തിലാണ് ഇന്ന് മഴ പെയ്തത്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചു. ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. നഗരത്തിന്റെ പല ഭാഗത്തും ചെറിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. വരും ദിവസങ്ങളിലും തെക്കന്‍ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കീ.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ചില ജില്ലകളില്‍ ജില്ലകളില്‍ മഴ പെയ്തിരുന്നു.

Share this Article

Leave a Comment