ലോക മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്. മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഒത്തുകൂടലാണ് വിഷു. ജാതിമതഭേദമന്യേ എല്ലാ മലയാളികളും കണികണ്ടും പരസ്പരം വിഷുക്കൈനീട്ടം നല്‍കിയും വിഷുക്കോടി ഉടുത്തും വിഷുവിനെ സ്വീകരിക്കുന്നവരാണ്. കാര്‍ഷിക കേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയും കണി കണ്ടുണരുമ്പോള്‍ ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒത്തുചേര്‍ന്ന് വരവേല്‍ക്കുകയാണ്. സ്‌നേഹവും ഐക്യവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. അത്തരത്തില്‍ അര്‍ത്ഥപൂര്‍ണമായൊരു വിഷു ആശംസകള്‍ ലോക മലയാളികള്‍ക്കായി നേരുകയാണ് ആര്‍.സി രാജീവ്.

ജാതിമത ഭേദമന്യേ സമത്വവും ഐക്യവും പുലരുന്ന ഒരു പുതുലോകം പടുത്തുയര്‍ത്താനുള്ള ചുവടുവെപ്പായി ഈ വിഷു മാറട്ടെയെന്നും ആര്‍.സി രാജീവ് പറഞ്ഞു. നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷത്തിന്റെ കാതല്‍. കേരളീയരുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ തിരിച്ചുവരവും കൂടിയാണ് വിഷു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അവിഭാജ്യമായ ജൈവബന്ധത്തെക്കുറിച്ചുള്ള ദര്‍ശനവും വിഷു ആഘോഷത്തിന് പിന്നിലുണ്ട്. സമൃദ്ധിയുടെ കണിക്കാഴ്ച്ചകള്‍ ഒരുക്കി വര്‍ഷം മുഴുവന്‍ സന്തോഷവും ഐശ്വര്യവും പ്രതീക്ഷിച്ച് നില്‍ക്കുന്ന എല്ലാ ലോകമലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ആര്‍. സി രാജീവ്.