Newsperseconds.com

അടിമാലിയിലെ വയോധികയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

Capture

തൊടുപുഴ: ഇടുക്കി അടിമാലിയിലെ വയോധികയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഇന്നലെയാണ് സംഭവം. കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

Share this Article

Leave a Comment