മലപ്പുറം: അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതികളെന്ന് സംശയിക്കുന്ന അടുത്തകാലത്തായി ജയിലില്‍ നിന്നിറങ്ങിയവരെയും പട്ടിക ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്.
പൊന്നാനിയിലാണ് സംഭവം നടന്നത്. കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ചിരുന്നു. ഇത് കേസന്വേഷണത്തില്‍ തിരിച്ചടിയായിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒന്നിലധികം പേര്‍ ഉണ്ടാകാനുള്ള സാധ്യയും പൊലീസ് തള്ളിക്കളയുന്നില്ല. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.