പാലക്കാട്: നെല്ലിയാമ്പതിയിലെ കൂനംപാലത്ത് തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്.
വാഹനം കടന്നു പോകുമ്പോള്‍ ഇടിച്ചിട്ടതാകാം എന്നാണ് വനംവകുപ്പ് കരുതുന്നത്. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് വനംവകുപ്പ് പറയുന്നത്.