കൊല്ലം: ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ മോദി ഗ്യാരണ്ടി വ്യക്തമാണെന്നും കേരളത്തില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷിക്കാത്ത മുന്‍തൂക്കമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎ മുന്നേറ്റത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഞെട്ടിയിരിക്കുകയാണ്. ഇത്തവണ കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കുമെന്നതില്‍ സംശയമില്ല. കൃഷ്ണകുമാറിനെ ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേ സമയം, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ട്. ശശി തരൂരിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിക്കുന്ന സ്ഥിതിയുണ്ടായതെല്ലാം കേരളത്തില്‍ ഇത് ആദ്യമാണന്നും സുരേന്ദ്രന്‍ സൂചിപ്പിച്ചു. കേരളത്തിലെ എംപിമാര്‍ ‘ഫ്ളക്സ് ബോര്‍ഡ് എംപിമാര്‍’ ആണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എടുത്ത് എംപി മാര്‍ സ്വന്തം പേരിലാക്കി ഫ്ളക്സ് ബോര്‍ഡ് വെച്ചു. അല്ലാതെ സ്വന്തമായൊന്നും എംപിമാര്‍ക്ക് അവകാശപ്പെടാനില്ല. എന്‍ഡിഎ വന്യജീവി പ്രശ്നത്തിന് പരിഹാരം പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷവും യുഡിഎഫും വനം വന്യജീവി പ്രശ്നത്തില്‍ മിണ്ടിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.