തൃശൂര്‍: വാല്‍പ്പാറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് നേരെ ചീങ്കണി ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മാനാമ്പള്ളി സ്വദേശി അജയിനാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ അജയിനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പവര്‍ ഹൗസിന് സമീപം കുളിക്കാനിറങ്ങിയ അജയിനെ ചീങ്കണി ആക്രമിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല. ആദ്യമായിട്ടാണ് വാല്‍പ്പാറയില്‍ ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. അതിനാല്‍ പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.