Newsperseconds.com

അഴിമതിയും അക്രമവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

Capture

തിരുവനന്തപുരം: സര്‍ക്കാര്‍ നേട്ടങ്ങളെ കുറിച്ച് മിണ്ടാതെ ഒളിച്ചുകളിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 8 വര്‍ഷമായി ഇടത് മുന്നണിക്ക് ചൂണ്ടികാണിക്കാന്‍ ഒരു ഭരണനേട്ടവും ഇല്ലെന്നും സര്‍ക്കാരിനെ കുറിച്ച് ഓര്‍മിപ്പിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്നും അറിയുന്നത് കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ചെന്നിത്തല ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞുവെന്നും യുഡിഎഫിന് സമ്പൂര്‍ണ ആധിപത്യമാണ് 20 ലോക്‌സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് ആകെ അറിയുന്നത് കൊലപാതകമാണ്. പാനൂര്‍ ബോംബ് നിര്‍മാണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അഴിമതിയും അക്രമവും ആണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Share this Article

Leave a Comment