Newsperseconds.com

പൗരത്വവിഷയത്തില്‍ ഡല്‍ഹിയില്‍ സമരം ചെയ്തത് ഇടതുപക്ഷം മാത്രം; രാഹുല്‍ഗാന്ധി മിണ്ടിയില്ല; മുഖ്യമന്ത്രി

Capture

പാലക്കാട്: പൗരത്വ വിഷയത്തില്‍ രാഹുല്‍ഗാന്ധി മിണ്ടാതിരിക്കുകയാണെന്നും ഡല്‍ഹിയില്‍ സമരം ചെയ്തത് ഇടതുപക്ഷം മാത്രമാണെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കേരളം ഒറ്റക്കെട്ടായി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പിന്തിരിയുകയായിരുന്നു. ഒന്നിച്ച് പ്രക്ഷോഭത്തിനില്ലെന്നും
കോണ്‍ഗ്രസ് പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടല്ലോയെന്നും രാഹുല്‍ ഗാന്ധി മറുപടി പറയട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സിപിഐഎം ഡീല്‍ കോണ്‍ഗ്രസിന്റെ മോഹം മാത്രമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് കേരള വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ട് കേരളം കോണ്‍ഗ്രസിന് കനത്ത ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this Article

Leave a Comment