തിരുവനന്തപുരം: വാഹനം കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമര്‍ദനം. തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരാണ് അഭിമന്യു എന്ന യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണംഎടുക്കുന്നതിനായാണ് ഇരുചക്രവാഹനത്തില്‍ അഭിമന്യു ഹോട്ടലില്‍ എത്തിയത്. ഈ സമയത്ത് ഹോട്ടലിലെ ജീവനക്കാര്‍ ഒരു കാര്‍ റിവേഴ്സ് എടുത്തപ്പോള്‍ കൂട്ടിമുട്ടുകയായിരുന്നു. അതേത്തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് അക്രമണത്തിന് കാരണമായത്. നാലോളം വരുന്ന ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്.