Newsperseconds.com

കല്‍പറ്റയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു; മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Capture

കല്‍പറ്റ: വയനാട് കല്‍പറ്റയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ മുഹമ്മദ് അബ്ദുല്‍ സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കി (24) യാണ് മരിച്ചത്.

ഒപ്പം യാത്ര ചെയ്തിരുന്ന അജ്മിയ എന്ന വിദ്യാര്‍ഥിനിക്കും സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിണങ്ങോടുനിന്നും പൊഴുതന ആറാം മൈലിലേക്കു പോകുന്ന പന്നിയാര്‍ റോഡിലെ വളവില്‍ വെച്ചാണ് അപകടം നടന്നത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണത്.

Share this Article

Leave a Comment