Newsperseconds.com

കെ കെ ശൈലജയ്ക്കെതിരെ അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചു; ഗള്‍ഫ് മലയാളിക്കെതിരെ പൊലീസ് കേസെടുത്തു

Capture

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ കെ ശൈലജയ്ക്കെതിരെ അശ്ലീല പോസ്റ്റ് ഇട്ട സംഭവത്തില്‍ ഗള്‍ഫ് മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ എം മിന്‍ഹാജ് ആണ് അശ്ലീല പോസ്റ്റിട്ടത്. ഫേസ്ബുക്ക് വാട്‌സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റിട്ട് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കെ കെ ശൈലജ പരാതി നല്‍കുകയായിരുന്നു.

കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തു ദിവസം മുമ്പാണ് ശൈലജ പൊലീസിന് പരാതി നല്‍കിയത്.

Share this Article

Leave a Comment