Newsperseconds.com

തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി

Capture

തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നേരത്തെ ഏപ്രില്‍ 19ന് പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ 36 മണിക്കൂര്‍ നേരത്തേക്ക് ആയിരുന്നു മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20 ന് രാവിലെ 10 വരെ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയുമാണ് നിരോധിച്ചത്. ഹൈകോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്.

Share this Article

Leave a Comment