Newsperseconds.com

അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു, നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചു; ആറ്റുകാലില്‍ ഏഴു വയസ്സുകാരന് ക്രൂരമര്‍ദ്ദനം

Capture

തിരുവനന്തപുരം: ആറ്റുകാലില്‍ അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചും ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. രണ്ടാനച്ഛന്‍ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് മാസമായി അനു കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും പച്ചമുളക് തീറ്റിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും അച്ഛനെതിരെ ആരോപണമുണ്ട്. അച്ഛന്‍ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരന്‍ പറയുന്നു. നോട്ട് എഴുതാത്തതിനാണ് മര്‍ദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Share this Article

Leave a Comment