Newsperseconds.com

പൂരാവേശത്തില്‍ ആറാടി തൃശ്ശൂര്‍; കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ച് കുടമാറ്റം; ശക്തന്റെ മണ്ണില്‍ അണിനിരന്നത് ജനസാഗരം

Capture

തൃശ്ശൂര്‍: ആവേശതിമിര്‍പ്പില്‍ ആറാടി പൂരനഗരി. പൂരത്തിന്റെ ആവേശക്കാഴ്ച്ചയായ കുടമാറ്റം കാണാന്‍ ജനസാഗരമാണ് തൃശ്ശൂരിലെത്തിയത്. വടക്കുംനാഥന് മുന്നില്‍ തെക്കേഗോപുരനടയില്‍ കാഴ്ച വിസ്മയമൊരുക്കി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം. രാംലല്ല, അയോധ്യ രാമക്ഷേത്രം, ഐഎസ്ആര്‍ഒ ഉള്‍പ്പെടെ കുടമാറ്റത്തില്‍ ഇടം പിടിച്ചു. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയന്‍ മാരാരും സംഘവും താളമേള വിസ്മയം തീര്‍ത്തു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരന്‍മാര്‍ ഇരു ഭാഗങ്ങളിലായി നിരന്നു.

ഒളിച്ചുവെച്ച ചമയ വിസമയങ്ങള്‍ വെളിവാക്കുന്ന കാഴ്ചക്ക് ശേഷമാണ് വെടിക്കെട്ട്. ആകാശത്തിലെ വര്‍ണ്ണവിസ്മയം കണ്ട് രാവ് പകലാക്കി അടുത്ത പൂരക്കാലത്ത് കാണാമെന്ന ഉറപ്പില്‍ താത്ക്കാലിക വിടചൊല്ലിയാണ് ജനസാഗരം പിരിയുന്നത്. ഇനിയുള്ള മണിക്കൂറുകള്‍ തൃശ്ശൂരിന്റെ ആവേശ മേളത്തില്‍ ലയിക്കാന്‍ പോവുകയാണ്. കുടമാറ്റത്തിന് സാക്ഷിയാകാന്‍ വടക്കുനാഥ ക്ഷേത്ര ഗോപുര നടയക്ക് മുന്‍പിലും സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തുമായി പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. ചെറിയ വെടിക്കെട്ടോടെ കുടമാറ്റം അവസാനിക്കും. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമായത്.

Share this Article

Leave a Comment