Newsperseconds.com

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി

Capture

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ മലപ്പുറം കക്കാട് ജിഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥി ഫാത്തിമ സനയ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബസില്‍ ഫീസിളവ് അനുവദിക്കുന്ന കാര്യം സ്‌കൂളുകള്‍ പരിഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അതത് സ്‌കൂളുകളാണ് തീരുമാനം എടുക്കേണ്ടത്.

Share this Article

Leave a Comment