തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്താണ് പള്ളിത്തുറ സ്വദേശി മെല്ബിന് എഫ് ജൂസയുടെ മൃതദ്ദേഹം കണ്ടെത്തിയത്. പ്ലസ് 2 വിദ്യാര്‍ത്ഥിയാണ്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മെല്ബിന് നാലു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയത്. കുളിക്കാനിറങ്ങിയപ്പോള്‍ മെല്ബിന് ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട മറ്റുള്ളവര്‍ നീന്തിക്കയറിയെങ്കിലും മെല്ബിന് കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെല്ബിന്.