സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ഗ്രാമിന് 6795 രൂപയാണ് ഇന്നത്തെ വില. ഒരു പവന് സ്വര്‍ണത്തിന് വില 54,360 രൂപയില്‍ തന്നെ നില്ക്കുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് വില 5690 രൂപയാണ്.
പശ്ചിമേഷ്യന്‍ യുദ്ധഭീതി തല്ക്കാലം ഒഴിഞ്ഞിട്ടും സ്വര്‍ണ്ണവില ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2387 ഡോളറിലു0, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം.