Newsperseconds.com

പിണറായി വിജയന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് സംസാരിച്ചത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി പ്രധാനമന്ത്രി മോദി

Capture

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായിവിജയന്‍ നടത്തിയ പരിഹാസ പരാമര്‍ശത്തെ കുറിച്ച് മഹാരാഷ്ട്രയില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ നാന്ദെഡില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം മോദി സൂചിപ്പിച്ചത്.

പുറത്ത് പറയാന്‍ പോലും പറ്റാത്ത രീതിയിലാണ് രാഹുല്‍ഗാന്ധിയെ പിണറായി വിജയന്‍ പരിഹസിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. താങ്കളുടെ പഴയ പേര് ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്നായിരുന്നു പിണറായി വിജയന്‍ കോഴിക്കോട് വെച്ച് രാഹുല്‍ ഗാന്ധിയെ ഹരിഹസിച്ച് സംസാരിച്ചത്.

ഇന്‍ഡ്യ മുണിയിലെ പ്രമുഖ നേതാവിനെതിരെ സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേരള മുഖ്യമന്ത്രിയുമായ വ്യക്തി നടത്തിയ പരിഹാസ പ്രയോഗം പ്രധാനമന്ത്രിയും ബിജെപിയും ഏറ്റെടുത്തേക്കും എതാണ് നാന്ദെഡിലെ മോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നത്. ഇന്‍ഡ്യ മുണിയിലെ കക്ഷിക്ക് പോലും രാഹുല്‍ ഗാന്ധിയെ നേതാവെന്ന നിലയില്‍ വിശ്വാസമില്ല എന്ന തരത്തിലാണ് ബിജെപിയുടെ വിമര്‍ശനം.

Share this Article

Leave a Comment