Newsperseconds.com

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്കിനെതിരെ പരാതി

Fm Kerala

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നാണ് ആരോപണം. ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പില്‍ ആണ് പരാതി നല്‍കിയത്.

കുടുംബശ്രീയുടെ പേരില്‍ തയാറാക്കിയ ലഘുലേഖകളില്‍ തോമസ് ഐസക്കിനെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് ആരോപണം. എന്നും എപ്പോഴും കുടുംബശ്രീയോടൊപ്പം, ഡോ. തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന അടിക്കുറിപ്പുകളോടെയാണ് ഘുലേഖകളില്‍ പ്രചരിപ്പിക്കുന്നത്. കുടുംബശ്രീയുടെ വിവിധ പരിപാടികളില്‍ തോമസ് ഐസക്ക് പങ്കെടുത്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.

Share this Article

Leave a Comment