Newsperseconds.com

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പരാതിയില്‍ കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

1200 675 21277513 Thumbnail 16x9 Thrissur Pooram

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പരാതിയില്‍ പോലിസിനെതിരെ നടപടി. തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക്, അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് നിയന്ത്രണത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി യോടാണ് റിപ്പോര്‍ട്ട് തേടിയത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് കണ്ടെത്താനാണ് നടപടി.

Share this Article

Leave a Comment