Newsperseconds.com

ലോക്‌സഭാ തെരഞ്ഞെടുപ്പ്; യാത്രക്കാരുടെ ആവശ്യവും തിരക്കും കണക്കിലെടുത്ത് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

Capture

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ ആവശ്യവും തിരക്കും കണക്കിലെടുത്ത് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി. 30ാം തിയതി വരെയാണ് സര്‍വീസ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. അതേ സമയം, യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

28.04.2024 വരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സര്‍വ്വീസുകള്‍:

1) 21.15 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

2) 22.30 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

3) 20:45 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

4) 20.00 മലപ്പുറം – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

5) 18.35 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

6) 19.05 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

7) 18.10 കോട്ടയം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

8)19.10കോട്ടയം – ബംഗളൂരു)പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

9) 22:10 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

10) 21:50 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

30.04.2024 വരെ ബംഗളൂരുവില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍:

1) 19.46 ബംഗളൂരു – കോഴിക്കോട് (കുട്ട മാനന്തവാടി വഴി)

2) 20:16 ബംഗളൂരു – കോഴിക്കോട്(കുട്ട മാനന്തവാടി വഴി)

3) 21.15 ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)

4) 20.45 ബംഗളൂരു – മലപ്പുറം(കുട്ട, മാനന്തവാടി വഴി)

5) 18.45 ബംഗളൂരു – എറണാകുളം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

6) 19.30 ബംഗളൂരു – എറണാകുളം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

7) 18.10 ബംഗളൂരു – കോട്ടയം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

8)19:15 ബംഗളൂരു -കോട്ടയം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

9) 21.45 ബംഗളൂരു – കണ്ണൂര്‍(ഇരിട്ടി വഴി)

10) 22:30 ബംഗളൂരു – കണ്ണൂര്‍)(ഇരിട്ടി വഴി)

 

Share this Article

Leave a Comment