കോഴിക്കോട് വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കോഴിക്കോട് മാവൂരിലാണ് സംഭവം. പനങ്ങോട് കുളങ്ങര ഹസൈനാര്‍ (65) ആണ് മരിച്ചത്. പോത്തിനെ പാടത്ത് തീറ്റ കൊടുത്ത ശേഷം തിരികെ കൊണ്ടു വരുമ്പോള്‍ ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാന്‍ ഹസൈനാര്‍ ശ്രമിച്ചെങ്കിലും വഴിയോടു ചേര്‍ന്നു വരമ്പിലേക്ക് ചേര്‍ത്തു പോത്ത് പലതവണ കുത്തുകയായിരുന്നു.
നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ആഴ്ച ഹസൈനാരുടെ വീട് ജപ്തി ചെയ്തിരുന്നു.