തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും ഗാന്ധി കുടുംബത്തേയും അധിക്ഷേപ പരമാര്‍ശം നടത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍. നികൃഷ്ടമായ ഭാഷയില്‍ രാഹുലിനെ അപമാനിച്ച അന്‍വറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. പി വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണ്. നികൃഷ്ടമായ ഭാഷയിലാണ് രാഹുലിനെതിരെ പരിഹാസ പ്രസംഗം നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്‍, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അന്‍വറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഈ പ്രസംഗത്തെ അനുകൂലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് ഗാന്ധി എന്ന പേര് ചേര്‍ത്ത് പറയാന്‍ പോലും അര്‍ഹതയില്ലെന്നും ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പി വി അന്‍വര്‍.