Newsperseconds.com

ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന യാത്രക്കാരനെ ചോദ്യം ചെയ്തു; വനിതാ ടിടിഇക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റില്‍

Train.1.2315620

തിരുവനന്തപുരം: ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന യാത്രക്കാരനെ ചോദ്യം ചെയ്ത വനിതാ ടിടിഇ ക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് സംഭവം. കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആര്‍പിഎഫിന് കൈമാറി. ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം.

അതേസമയം, ആര്‍പിഎഫിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വനിത ടിടിഇ ആരോപിച്ചു. വളരെ ലാഘവത്തോടെയാണ് റെയില്‍ പൊലീസ് പെരുമാറിയതെന്നാണ് ആരോപണം. കൊല്ലം സ്റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ട് പൊലീസുകാര്‍ വന്നു. പ്രതിയോട് കാര്യങ്ങള്‍ ചോദിച്ച ശേഷം ഇറങ്ങിപ്പോയി. പ്ലാറ്റഫോം ഡ്യൂട്ടിയാണ്, വേറെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞതെന്നും കാര്യമായ നടപടി എടുത്തില്ലെന്നും ടിടിഇ പറഞ്ഞു.

Share this Article

Leave a Comment