വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ കെകെ ശൈലജക്കും എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്കി വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു. നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പില്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇല്ലാത്ത വീഡിയോയുടെ പേരില്‍ തന്നെ വ്യക്തിഹത്യ നടത്തിയെന്നും 24 മണിക്കൂറിനകം കെകെ ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചിരുന്നു.
അതേ സമയം, താന്‍ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും പരാതിക്കെതിരെ പേടിയില്ലെന്നും വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ പറഞ്ഞു. തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകള്‍ പൊതു മധ്യത്തിലുണ്ട്. തനിക്കെതിരായ പ്രചാരണം ജനം തിരിച്ചറിഞ്ഞപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും കെകെ ശൈലജ പറഞ്ഞു.