Newsperseconds.com

ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങി; പൊന്നാനിയില്‍ ബിജെപി അക്കൗണ്ട് തുറക്കും; മെട്രോമാന്‍ ഇ ശ്രീധരന്‍

Capture

മലപ്പുറം: സംസ്ഥാനത്ത് ഇത്തവണ പൊന്നാനിയില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. കേരളത്തില്‍ ബിജെപി ഇത്തവണ 8- 10 സീറ്റ് നേടും. കേന്ദ്രം ഇത്തവണയും ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ തീരുമാനമാണ്. എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. ഇവിടുത്തെ യുവതീയവാക്കള്‍ വരെ മോദി ഭരണത്തിന്റെ തുടര്‍ച്ചയാണ് ആവശ്യപ്പെടുന്നത്. അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നും പൊന്നാനിയില്‍ ഉറപ്പായും നിവേദിത സുബ്രഹമണ്യന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി എന്നല്ല രാജ്യത്താകമാനം എന്‍ഡിഎയ്ക്കും മോദിക്കും അനുകൂല നിലപാടാണെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, മോദി മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അത് മന്‍മോഹന്‍ സിംഗ് മുന്‍പ് പറഞ്ഞതാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പൗരത്വ ഭേദഗതിയെക്കുറിച്ച് പഠിക്കാതെ വ്യാജ പ്രചാരണം നടത്തുന്നവരാണ് പലരും. പൗരത്വ ബില്ലുകൊണ്ട് ഇന്ത്യക്കാര്‍ക്ക് ഒരു വിഷമവും ഉണ്ടാവില്ല. താന്‍ ഇനി എവിടെയും മത്സരിക്കാനില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കില്ല. പ്രായം കണക്കിലെടുത്ത് മത്സരിക്കാനാവില്ല. വികസന കാര്യങ്ങളില്‍ രാഷ്ട്രീയഭേദമന്യേ ആരുമായും സഹകരിക്കും. ഏത് പാര്‍ട്ടിയാണെന്ന് നോക്കാതെ നാട്ടുകാര്‍ക്ക് ഗുണം വരുന്ന ഏത് കാര്യത്തിനും ആരുമായും സഹകരിക്കുമെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment