Newsperseconds.com

പോളിങ്ങിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; കേരളം വിധിയെഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

Capture

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ സജ്ജമായി കേരളം. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മാസങ്ങള്‍ നീണ്ട പ്രചരണങ്ങള്‍ക്കും വാക്ക് പോരുകള്‍ക്കുമൊടുവില്‍ കേരളം നാളെ പോളിങ് ബൂത്തിലെത്തുകയാണ്.

25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. പലയിടത്തും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എങ്ങനെയാണ് വോട്ടിങ് പ്രക്രിയ എന്ന് വീട്ടിലെത്തി പാര്‍ട്ടിപ്രവര്‍ത്തകര്‍ മാതൃക കാണിച്ചുകൊടുത്തിട്ടുണ്ട്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

Share this Article

Leave a Comment