Newsperseconds.com

രണ്ടാം ഘട്ട വോട്ടെടുപ്പ്; കേരളം ബൂത്തിലേക്ക്; കൂട്ടമായെത്തി വോട്ടര്‍മാര്‍; സംസ്ഥാനത്ത് പോളിങ് ആരംഭിച്ചു

Capture

കൊച്ചി: പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ കേരളം പോളിങ് തുടങ്ങി. രാവിലെ 7 മണി മുതലാണ് പോളിങ് ആരംഭിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2 കോടി 77 ലക്ഷത്തി 49159 വോട്ടര്‍മാരാണ് ആകെ വോട്ടര്‍മാര്‍. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്.

കേരളത്തിനൊപ്പം കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13, ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും 8 വീതം, മധ്യപ്രദേശില്‍ 6, ബിഹാറിലും അസമിലും 5 വീതം, ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും മൂന്ന് വീതം, ത്രിപുര, ജമ്മുകാശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങള്‍ വീതവുമാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്. 1206 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

ഉള്ളില്‍ ആശങ്ക ഉണ്ടെങ്കിലും പുറമേ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. ദിവസങ്ങള്‍ നീണ്ട വാശിയേറിയ പ്രചരണ പോരാട്ടത്തില്‍ നിന്ന് ഈ ഒരു ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ചെറുതല്ലായിരുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെ സംവിധാനങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Share this Article

Leave a Comment