കൊല്ലം: കൃഷ്ണകുമാറും കുടുംബവും വോട്ട് ചെയ്തു. രാവിലെ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി മലയാള താരങ്ങള്‍. സ്ഥാനാര്‍ഥിയായ നടന്‍ കൃഷ്ണകുമാറും കുടുംബവും ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ വോട്ട് ചെയ്തതായി ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം ഭാര്യ സിന്ധുവിനും മക്കളായ ദിയക്കും ഇഷാനിക്കും അഹാനക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തു. തെരഞ്ഞെടുപ്പില്‍ ജനം കൂടെ നില്‍ക്കുമെന്നും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുമെന്ന് ഉറപ്പുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
വോട്ട് രേഖപ്പെടുത്തി കൃഷ്ണകുമാറും കുടുംബവും
- Related News
- Latest News