കൊല്ലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. ബൂത്തുകളില്‍ നീണ്ട ക്യൂവാണ്. ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും പ്രതീക്ഷയുണ്ടെന്ന് മുകേഷ് പറഞ്ഞു.
കലാകാരനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് അതൊന്നും ആര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരന്‍ എന്ന് പറഞ്ഞ് അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു. മാനസികമായി അത് വിഷമം ഉണ്ടാകുന്നുവെന്നും ആദ്യമായാണ് സ്വന്തം പേരിന് വോട്ടു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.