Newsperseconds.com

സമ്മതിദാന അവകാശം വിനിയോഗിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍; പിന്തുണച്ചവര്‍ക്ക് നന്ദി: കെ.സുരേന്ദ്രന്‍

Capture

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാന്‍ വേണ്ടി ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് അഹോരാത്രം പ്രയത്‌നിച്ചത്. പ്രചരണത്തില്‍ ഇടതു- വലത് മുന്നണികളേക്കാള്‍ ഒരുപടി മുമ്പിലെത്താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സര്‍വ്വം സമര്‍പ്പിച്ച് പോരാടിയ പ്രവര്‍ത്തകരുള്ളതുകൊണ്ട് മാത്രമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

മോദിയുടെ ഗ്യാരന്റി ജനങ്ങളിലെത്തിക്കാന്‍ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ നിരവധി തവണയാണ് പ്രവര്‍ത്തകരെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒരുവര്‍ഷം മുമ്പേ ഒരുങ്ങാന്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എല്‍ഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എന്‍ഡിഎക്ക് സാധിച്ചു. ഇനിയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share this Article

Leave a Comment