Newsperseconds.com

കടലുണ്ടിയില്‍ സ്ലീപ്പര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 18 പേര്‍ക്ക് പരിക്കേറ്റു

Capture

കോഴിക്കോട്: സ്ലീപ്പര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തിരുവന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ കോഹിനൂര്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

Share this Article

Leave a Comment