Newsperseconds.com

പുല്‍പ്പള്ളി സീതാമൗണ്ടില്‍ വീണ്ടും കടുവ; ഒന്നരമാസം പ്രായമുള്ള രണ്ട് പശുക്കളെ കൊന്നു; വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന

Capture

കല്‍പറ്റ: വയനാട് ജില്ലയിലെ പുല്‍പ്പള്ളി സീതാമൗണ്ടില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. കളപ്പുരയ്ക്കല്‍ ജോസഫിന്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാന്‍ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തൊട്ടപ്പുറത്തെ കര്‍ണാടക കാടുകളില്‍ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തല്‍. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫെബ്രുവരി അവസാനം മുള്ളന്‍കൊല്ലിയില്‍ നിന്ന് WWL 121 എന്ന കടുവ കെണിയിലായിരുന്നു. ഈ വര്‍ഷം അഞ്ചു കടുവകള്‍ വയനാട്ടില്‍ വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്.

Share this Article

Leave a Comment